പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഹവാല പണമിടപാട് വരെ പുറത്തുവന്ന സാഹചര്യത്തിൽ ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയ അഴിമതിയാണ്. ഈ അഴിമതിക്ക് കുടപിടിക്കാൻ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങൾ. ഒരു സേവനവുമില്ലാതെ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നല്കുന്നത് എന്തിനാണ്? അതെല്ലാം പിണറായിക്കുള്ള കൈക്കൂലിയാണ്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിയുടെ അഴിമതിക്ക് കുട പിടിക്കാനുള്ളതാണ് വീണ തുടങ്ങിയ മുഴുവന്‍ സ്ഥാപനങ്ങളും. ഇവിടെ നിന്നും ഗള്‍ഫില്‍ എത്തിച്ച പണം, അവിടെനിന്നും അമേരിക്കയിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. അതിനുള്ള തെളിവുകളുണ്ട്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിത്. ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയത്. റെയ്ഡില്‍ വന്ന ആളുകളൊക്കം പത്തു വര്‍ഷത്തിനുള്ളില്‍ സമ്പന്നരായവരാണ്. പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടല്ല റെയ്ഡ്. വീണയുമായി പണമിടപാട് നടത്തിയെന്ന് ഉറപ്പുള്ളവരുടെ വീടുകളിൽ മാത്രമാണ് റെയ്ഡ് നടന്നത്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഷോണ്‍ പറഞ്ഞു.
പണമിടപാട് സംബന്ധിച്ച രേഖകള്‍ തന്റേതല്ലെന്ന് വീണ എപ്പോഴെങ്കിലും പറഞ്ഞോ? എന്തെങ്കിലും നിയമനടപടി വീണയുടെ ഭാഗത്തുനിന്ന് ഉണ്ടായോയെന്നും ഷോണ്‍ ചോദിച്ചു. ഇഡിയുമായി ഒരു ഘട്ടത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളില്‍ നിന്നാണ് അന്വേഷണ വിവരങ്ങള്‍ അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.