KERALA

വീണാ ജോർജ് ആറന്മുളയിൽ, കോന്നിയിൽ കെ.യു. ജനീഷ് കുമാർ; അസാധാരണ പ്രഖ്യാപനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി

സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് തന്നെ മത്സരിക്കുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കേരളത്തിൻ്റെയും മലയാളികളുടെയും അഭിമാനമാണ് വീണാ ജോർജ്. ഭരണത്തിൽ എത്തിയാൽ വീണ്ടും ആരോഗ്യ വകുപ്പ് തന്നെ കൈകാര്യം ചെയ്തേക്കും. അല്ല മറ്റെതെങ്കിലും വകുപ്പ് ആണെങ്കിലും വീണാ ജോർജ് ഭംഗിയായി നിർവഹിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിതോടെ കേരളം ലോകത്തിൻ്റെ നെറുകൈയിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോന്നിയിൽ ജെനീഷ് കുമാർ വീണ്ടും സ്ഥാനാർഥിയാകുമെന്നും രാജു എബ്രഹാം ന്യൂസ് മലയാളത്തോട് പറഞ്ഞു. സിപിഐഎമ്മിനെ സംബന്ധിച്ച ആദ്യമായാണ് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്.

SCROLL FOR NEXT