തൃശൂർ: കുതിരാൻ തുരങ്കത്തിനുള്ളിൽ മിനിലോറി അപകടത്തിൽ പെട്ട് സഹ യാത്രികൻ്റെ കൈ അറ്റുവീണു. തുരങ്കത്തിനകത്ത് വച്ച് കൈ സുരക്ഷാ വേലിയിൽ തട്ടിയാണ് അപകടമുണ്ടായത്.കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ഇടതു കൈ ആണ് മുട്ടിന് മുകളിൽ വെച്ച് അറ്റുപോയത്.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ എട്ടരയോടു കൂടിയായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിൻ്റെ ഒരു വശത്തേക്ക് ചേർന്ന് പോവുകയും സുജിൻ്റെ കൈ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.
കോഴി കയറ്റി വരുന്നതിനിടെയാണ് മിനിലോറി അപകടത്തിൽ പെട്ടത്. പീച്ചി പൊലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്.