KERALA

രാഹുലും കോൺഗ്രസും കൂടി രാജി തീരുമാനിക്കട്ടെ; പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്‌ട്രീയ വനവാസത്തിന് പോകണം: വെള്ളാപ്പള്ളി നടേശൻ

വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ട്. അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെള്ളാപ്പള്ളി നടേശൻ. രാജിവയ്‌ക്കണോയെന്ന് രാഹുലും കോൺഗ്രസും കൂടി തീരുമാനിക്കട്ടെയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരമൊരു വിഷയം ഉണ്ടായപ്പോൾ മുതൽ രാഹുൽ പുണ്യാളൻ ആകാൻ ശ്രമിച്ചു. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണം. തെറ്റ് ചെയ്യാത്തവർ ആരുമില്ല. എന്നാൽ വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ട്. അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും, തന്ത്രി അറിയാതെ അവിടെ ഒന്നും നടക്കില്ല. തന്ത്രിയെ വെറുപ്പിച്ചിട്ട് അവിടെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

SCROLL FOR NEXT