Source: Screengrab
KERALA

വി.ഡി. സതീശൻ്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ, എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം: വെളളാപ്പള്ളി

ഗുരുദേവ ദർശനങ്ങളെയും സതീശൻ ആക്ഷേപിക്കുന്നുവെന്നും വെളളാപ്പള്ളി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഗുരുദേവ ദർശനങ്ങളെയും സതീശൻ ആക്ഷേപിക്കുന്നു. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത് എന്നും വെള്ളപ്പാള്ളി പ്രസ്താവനയിൽ പറഞ്ഞു.

ഈഴവരെ മാത്രമല്ല എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. എസ്എൻഡിപി യോഗത്തെ മാത്രമല്ല, ഗുരുദേവ ദർശനങ്ങളെയാണ് സതീശൻ ആക്ഷേപിക്കുന്നത്. പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നാണ് നീക്കങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ കൊണ്ടുപോകാനാണു സതീശന്റെ ശ്രമമെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പറയുന്നു.

SCROLL FOR NEXT