അലമാര കുത്തിപ്പൊളിക്കുന്നത് കണ്ട് ബഹളം വച്ചു; ആലപ്പുഴയിൽ മോഷണശ്രമത്തിനിടെ കുട്ടിയെ ആക്രമിച്ച് കള്ളൻ

കള്ളൻ അലമാര കുത്തി പൊളിക്കുന്നത് കണ്ട് കുട്ടി ബഹളം വച്ചതോടെയാണ് ആക്രമണം...
അലമാര കുത്തിപ്പൊളിക്കുന്നത് കണ്ട് ബഹളം വച്ചു; ആലപ്പുഴയിൽ മോഷണശ്രമത്തിനിടെ കുട്ടിയെ ആക്രമിച്ച് കള്ളൻ
Source: News Malayalam 24x7
Published on
Updated on

ആലപ്പുഴ: ചൂരമനയിൽ മോഷണശ്രമത്തിനിടെ കുട്ടിയെ ആക്രമിച്ച് കള്ളൻ. കള്ളൻ അലമാര കുത്തി പൊളിക്കുന്നത് കണ്ട് കുട്ടി ബഹളം വച്ചതോടെയാണ് ആക്രമണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടി ട്യൂഷന് പോയിട്ട് വരുമ്പോൾ കള്ളൻ വീടിനകത്തു കയറി അലമാര കുത്തിപ്പൊളിക്കുകയായിരുന്നു. അത് കണ്ട കുട്ടി ഉച്ചത്തിൽ ബഹളം ഉണ്ടാക്കിയതോടെയാണ് കള്ളൻ ആക്രമിച്ചത്. കുട്ടിയെ തൈക്കാട്ടുശേരി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

അലമാര കുത്തിപ്പൊളിക്കുന്നത് കണ്ട് ബഹളം വച്ചു; ആലപ്പുഴയിൽ മോഷണശ്രമത്തിനിടെ കുട്ടിയെ ആക്രമിച്ച് കള്ളൻ
ദീപക്കിൻ്റെ മരണം: യുവതിക്കെതിരെ കേസെടുത്ത് പൊലീസ്; ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

കള്ളനെ ഇത് വരെ കണ്ടെത്തിയിട്ടില്ല. കുട്ടിയെ ആക്രമിച്ച ശേഷം കള്ളൻ ചൂരമന കിഴക്കേ ഭാഗത്തേക്ക്‌ ഓടി എന്നാണ് കുട്ടി പറയുന്നത്. വീട്ടിലെ പട്ടി കള്ളനെ കടിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com