അടുത്ത 3 മണിക്കൂറിൽ അതിശക്തമായ മഴ Source: Files
KERALA

ജാഗ്രതാ...അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

അടുത്ത മണിക്കൂറുകളിൽ എറണാകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് എന്നി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രവചിച്ചിട്ടുള്ളത്.

എറണാകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. അത്യാവശ്യമില്ലെങ്കിൽ യാത്രകൾ മാറ്റിവയ്ക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

നാളെ തിരുവനന്തപുരം മുതൽ മലപ്പുറം വരെ 10 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം തീരമേഖലകളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

SCROLL FOR NEXT