വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക തള്ളി 
KERALA

എംജി സർവകാലശാല നിയമനത്തിൽ പിടിമുറുക്കി വൈസ് ചാൻസിലർ; വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക തള്ളി

സർവകലാശാലയുടെ അക്കാദമിക് മികവിനെ പരിഹസിക്കുന്ന നിലപാടാണ് വൈസ് ചാൻസിലർ സ്വീകരിക്കുന്നതെന്നാണ് വിമർശനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എംജി സർവകലാശാല നിയമനത്തിൽ പിടിമുറുക്കി വൈസ് ചാൻസിലർ. താത്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക വിസി പൂർണമായും തള്ളി. ഇതോടെ വിസിക്കെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.

വിഷയത്തിൽ വിദഗ്ധരാകാൻ യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കാനാണ് വിസിയുടെ ശ്രമമെന്ന് എകെപിസിടിഎ ആരോപിച്ചു. സർവകലാശാലയുടെ അക്കാദമിക് മികവിനെ പരിഹസിക്കുന്ന നിലപാടാണ് വൈസ് ചാൻസിലർ സ്വീകരിക്കുന്നതെന്നാണ് വിമർശനം.

നിയമം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ അഭിമുഖത്തിൽ പങ്കെടുത്തവർ എല്ലാം സംഘപരിവാർ സംഘടനയുടെ ചുമതലക്കാരായ അധ്യാപകരാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഗവർണർ എംജി സർവകലാശാലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുകയാണന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. കാവിവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് സംഘപരിവാർ ചായ്‌വുള്ള വിസിയെ നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

SCROLL FOR NEXT