ഏഷ്യൻ ഗെയിംസിലെ ഇരട്ട വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. നാളെ രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് നിയമന ഉത്തരവ് കൈമാറും.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദർശയ്ക്ക് നിയമനം നൽകുന്നത്. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന നേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ടീം ഇനത്തിലുമാണ് വിദർശ വെള്ളി മെഡലുകൾ നേടിയത്.