തോൽ തിരുമാവളവൻ എംപി, വേടൻ  Source: Facebook/ Thol. Thirumavalavan, Vedan
KERALA

ആര്‍എസ്എസുകാർ പ്രശ്നമുണ്ടാക്കുന്നുവെന്ന് വേടൻ; ഭയപ്പെടരുതെന്നും കൂടെയുണ്ടെന്നും തോൽ തിരുമാവളവൻ എംപി

വേടനെ വീഡിയോ കോൾ ചെയ്തായിരുന്നു തമിഴ്നാട് എംപിയുടെ പ്രശംസ

Author : ന്യൂസ് ഡെസ്ക്

റാപ്പര്‍ വേടൻ്റെ പാട്ടുകൾ വിപ്ലവകരമാണെന്ന് വിടുതലൈ ചിരുതൈഗൾ കട്ച്ചി (വിസികെ) നേതാവും എംപിയുമായ തോൽ തിരുമാവളവൻ. വേടനെ വീഡിയോ കോൾ ചെയ്തായിരുന്നു തമിഴ്നാട് എംപിയുടെ പ്രശംസ. ആര്‍എസ്എസുകാര്‍ തന്നെ അപമാനിക്കുന്നുണ്ടെന്നും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വേടൻ എംപിയോട് പരാതിപ്പെട്ടു. എന്നാൽ ഭയപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നുമായിരുന്നു എംപിയുടെ മറുപടി.

35 വര്‍ഷമായി തങ്ങൾ പറയുന്ന രാഷ്ടീയം വേടൻ രണ്ട് നിമിഷത്തിൽ പാട്ടിലൂടെ പറഞ്ഞതായും തിരുമാവളവൻ പറഞ്ഞു. 'ഭൂമീ ഞാൻ വാഴുന്നിടം അനുദിനം നരകമായ് മാറുന്നിടം' എന്ന വേടൻ്റെ പാട്ടിനെക്കുറിച്ചും എംപി അഭിപ്രായ പ്രകടനം നടത്തി. വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ എന്ന് പേര് കേട്ടാൽ ഹിന്ദു വംശീയ വാദികൾക്ക് ഉൾക്കിടിലം ഉണ്ടാകുമെന്ന് വേടനും പറഞ്ഞു.

തമിഴ്നാട്ടിലെ ചിദംബരത്ത് നിന്നുള്ള എംപിയാണ് തോൽക്കാപ്പിയൻ തിരുമാവളവൻ എന്ന തോൽ തിരുമാവളവൻ. തമിഴ്‌നാട്ടിലെ ദളിത് പ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന നേതാവാണ് അദ്ദേഹം. 90കളിലാണ് അദ്ദേഹം ദളിത് നേതാവ് എന്ന നിലയിൽ ശ്രദ്ധ നേടുന്നത്. ശ്രീലങ്കയിലെ തമിഴ് ദേശീയ പ്രസ്ഥാനങ്ങൾക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT