KERALA

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം

ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് കണ്ടെത്തിയെന്ന സുധാ പിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് കണ്ടെത്തിയെന്ന സുധാ പിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി വി.ഡി, സതീശൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവച്ചതെന്നും, ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.

SCROLL FOR NEXT