വയനാട്: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിൽ ആദ്യത്തെ കുടുംബം താമസം ആരംഭിച്ചു. ചൂരൽമല സ്കൂൾ റോഡ് സ്വദേശികളായ കണ്ണൻകൈ വീട്ടിൽ വിജയനും കുടുംബവുമാണ് താമസത്തിന് എത്തിയത്. ടൗൺഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 38-ആം നമ്പർ വീടാണ് വിജയന് നറുക്കെടുപ്പില്‍ ലഭിച്ചത്. പാലുകാച്ചൽ ചടങ്ങുകൾ നടത്തിയാണ് കുടുംബം താമസം ആരംഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗണ്‍ഷിപ്പിലേക്ക് താമസം മാറ്റും. ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 178 വീടുകളാണ് നല്‍കുന്നത്. ഇതില്‍ 159 വീടുകളും സാങ്കേതികമായി കൊടുത്ത് കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ കൈമാറ്റവും വരും ദിവസങ്ങളില്‍ നടക്കും.