വിജയ്‌യുടെ കേരളായാത്ര റദ്ദാക്കി 
KERALA

പ്രതികൂല കാലാവസ്ഥ; വിജയ്‌യുടെ കേരളായാത്ര റദ്ദാക്കി

തൃശൂരിലെ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി. എസ്. കല്യാണരാമൻ്റെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായിരുന്നു വിജയ് എത്തേണ്ടിയിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയയുടെ കേരളയാത്ര റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. മഴയെ തുടർന്ന് കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് ക്ലിയറൻസ് നിഷേധിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ യാത്ര റദ്ദാക്കാൻ നിർദേശിച്ചത്.

തൃശൂരിലെ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി. എസ്. കല്യാണരാമൻ്റെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് എത്താനിരുന്നത്. കൂടാതെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവും അദ്ദേഹത്തിൻ്റെ പരിപാടിയിലുണ്ടായിരുന്നു. കോയമ്പത്തൂരിൽ പെരിയാർ അറിവുലകം ലൈബ്രറിയുടെ ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലേക്ക് തിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

കല്യാണ രാമൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷങ്ങൾ നടത്തിവരാറുണ്ട്. ഉത്തവണയും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള വിഐപി സെലിബ്രിറ്റികൾ തൃശൂരിലെത്തി കല്യാൺ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തികച്ചും സ്വകാര്യമായ രീതിയിലാണ് നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT