പശുവിനെ കശാപ്പ് ചെയ്ത് മാംസം വിറ്റു; പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്

ഉത്തർപ്രദേശിലെ കാൺപൂരിലെ ഫസൽഗഞ്ച് പൊലീസ് സംഘമാണ് ഇരുവരുടെയും കാലിൽ വെടിയുതിർത്തത്
പശുവിനെ കശാപ്പ് ചെയ്ത് മാംസം വിറ്റു; പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്
Published on: 
Updated on: 

കാൺപൂരിൽ പശുവിനെ കശാപ്പ് ചെയ്ത് മാംസം വിറ്റുവെന്ന കേസിൽ ഒളിവിലായിരുന്ന രണ്ട് യുവാക്കളെ പൊലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ച് പിടികൂടി. ഉത്തർപ്രദേശിലെ കാൺപൂരിലെ ഫസൽഗഞ്ച് പൊലീസ് സംഘമാണ് ഇരുവരുടെയും കാലിൽ വെടിയുതിർത്തത്. പരിക്കേറ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കാൺപൂരിലെ നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 7-നാണ് പശുവിനെ കശാപ്പ് ചെയ്തതായി പൊലീസ് പറയുന്നത്. സ്ഥലത്തുനിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പശുവിനെ കശാപ്പ് ചെയ്ത് മാംസം വിറ്റു; പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്
'അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഞങ്ങൾ പാകിസ്ഥാനൊപ്പം നിൽക്കും'; രാജസ്ഥാൻ ബിജെപി അധ്യക്ഷന്റെ പരാമർശം വൻ വിവാദത്തിൽ; രാജ്യവിരുദ്ധമെന്ന് കോൺഗ്രസ്

കേസന്വേഷണത്തിനായി പ്രത്യേക ആയുധസംഘം, നിരീക്ഷണവിഭാഗം, സൈബർ വിഭാഗം, നവാബ്ഗഞ്ച് പൊലീസ് എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേസിൽ വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് ഫസൽഗഞ്ച് മേഖലയിൽ രണ്ട് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇവരെ പിടികൂടാൻ നടത്തിയ തെരച്ചിലിനിടെ പ്രതികൾ പൊലീസ് സംഘത്തിനുനേരെ വെടിയുതിർത്തതായും തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഇരുവർക്കും കാലിൽ വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു.

പശുവിനെ കശാപ്പ് ചെയ്ത് മാംസം വിറ്റു; പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്
"ജനാധിപത്യത്തെ അട്ടിമറിച്ച് ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം കൊണ്ടുവരാൻ നീക്കം"; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രാജ്‌നാഥ് സിങ്

പരിക്കേറ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ ശ്രീവാസ്തവ അറിയിച്ചു.

News Malayalam 24x7
newsmalayalam.com