എൽ. ചന്ദ്രബാബു എന്ന സഹലേഷ് കുമാർ Source: News Malayalam 24x7
KERALA

എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റുമെന്ന് പരസ്യം; സ്ത്രീപീഡനത്തിന് ശ്രമിച്ച 'വൈറൽ വൈദ്യൻ' പിടിയിൽ

തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദ്യൻ പിടിയിൽ

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചേര്‍ത്തല പള്ളിത്തോട് സ്വദേശി ചന്ദ്രബാബുവാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏത് കാലപ്പഴക്കം ചെന്ന വേദനയും ഒറ്റ ദിവസം കൊണ്ട് തിരുമ്മി സുഖപ്പെടുത്തുമെന്ന പരസ്യം നൽകിയാണ് ചന്ദ്രബാബു രോഗികളെ ആകർശിച്ച് വരുത്തുന്നത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടില്‍ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു ഇയാള്‍. സോഷ്യല്‍ മീഡിയ പരസ്യം കണ്ടാണ് കണ്ണൂര്‍ സ്വദേശിനി പ്രതിയെ സമീപിക്കുന്നത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് നേരെ പ്രതി ലൈംഗികാതിക്രമ ശ്രമം നടത്തുകയായിരുന്നു. യുവതി ദുരനുഭവം വീട്ടുകാരോട് പറയുകയും പിന്നീട് പൊലീസ് പരാതി നൽകുകയുമായിരുന്നു.

യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.അറസ്റ്റിലായ ചന്ദ്രബാബുവിനെ കോടതിയിൽ ഹാജരക്കി റിമാൻറ് ചെയ്തു.

SCROLL FOR NEXT