KERALA

എല്‍പിഎസ്ടി സമരപ്പന്തലിലെത്തി വി എം സുധീരന്‍

സമരത്തെ രാഷ്ട്രീയമായി കാണരുതെന്നും സുധീരൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ 143 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ പന്തലിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സമരത്തെ രാഷ്ട്രീയമായി കാണരുതെന്നും മാനുഷിക പ്രശ്‌നമാണിതെന്നും ചര്‍ച്ചയിലൂടെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ സന്ദര്‍ശനത്തിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും മദ്യനിരോധന സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഈ കുട്ടികളെ കണ്ടത് മര്യാദയുടെ ഭാഗമാണെന്നും വി എം സുധീരന്‍ പറഞ്ഞു. അതോടൊപ്പം, തനിക്ക് കഴിയാവുന്ന രീതിയില്‍ അധികാരികളുമായി സംസാരിക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തിന് പരിഹാരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു കൂട്ടരും ഇരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SCROLL FOR NEXT