KERALA

തൃശൂരിലെ വോട്ട് കൊള്ള: അയ്യന്തോളിൽ സാങ്കൽപ്പിക ഫ്ലാറ്റിന്റെ പേരിൽ വ്യാജ വോട്ട്; കള്ള വോട്ട് ചെയ്ത രണ്ട് പേർക്കും മണ്ഡലത്തിൽ വോട്ടില്ല | ന്യൂസ് മലയാളം അന്വേഷണം

ഫ്‌ളാറ്റിനെക്കുറിച്ച് സെക്യൂരിറ്റി ജീവനക്കാരനോട് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഫ്ലാറ്റ് ഇല്ലെന്നായിരുന്നു മറുപടി

Author : ന്യൂസ് ഡെസ്ക്

തൃശൂരിൽ ഇല്ലാത്ത ഫ്ലാറ്റിന്റെ വ്യാജ മേൽവിലാസം ഉപയോഗിച്ചും വോട്ട് ചേർത്തു. അയ്യന്തോൾ ഉദയനഗറിലെ ചേലൂർ കൺട്രി കോർട്ട് ഫ്ലാറ്റ് സമുച്ചയത്തിൽ 13A ഫ്ലാറ്റിൽ താമസിക്കുന്ന രാമദാസ് പി.സി, മായ രാമദാസ് എന്നിവരുടെ പേരിലാണ് വ്യാജ വോട്ട് ചേർത്തത്. ​രാഹുൽ ​ഗാന്ധിയുടെ വോട്ട് ചോരി വിവാദത്തിന് പിന്നാലെ ന്യൂസ് മലയാളം തുടരുന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ കണ്ടെത്തിയത്.

ഫ്‌ളാറ്റിനെക്കുറിച്ച് സെക്യൂരിറ്റി ജീവനക്കാരനോട് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഫ്ലാറ്റ് ഇല്ലെന്നായിരുന്നു മറുപടി. ഫ്ലാറ്റ് വാടകയ്ക്ക് എന്ന പേരിൽ വീണ്ടും ചോദ്യം ആവർത്തിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ അങ്ങനെയൊരു ഫ്ളാറ്റില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു. ഒടുവിൽ ഉറപ്പിക്കാനായി ചേലൂരിലെ ഫ്ലാറ്റ് വിശദാംശങ്ങളും പങ്കുവെച്ചു.

13A യിലെ വോട്ടർമാരുടെ എപിക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ നടത്തിയ അന്വേഷണത്തിൽ ഇരുവർക്കും തൃശൂർ മണ്ഡലത്തിൽ വോട്ട് ഇല്ലെന്ന് ഉറപ്പിച്ചു.

SCROLL FOR NEXT