വി.എസ്. ശിവകുമാർ Source: Screengrab
KERALA

"ബിജെപി നേതാക്കൾ സമീപിച്ചിട്ടില്ല"; വാർത്ത നിഷേധിച്ച് വി.എസ്. ശിവകുമാർ

വി.എസ്. ശിവകുമാറിനെ പാളയത്തിൽ എത്തിക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്നായിരുന്നു പുറത്തുവന്ന വാർത്ത.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് വി.എസ്. ശിവകുമാർ. തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് ബിജെപി ശിവകുമാറിനെ സമീപിച്ചു എന്ന് തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. "വർഗീയതയ്‌ക്കെതിരെ മതേതരത്വത്തിൻ്റെ ത്രിവർണ്ണപതാകയും ഉയർത്തിപ്പിടിച്ച് ഞാനിവിടെത്തന്നെ കാണും, ഒരു ചെളികുണ്ടിലും വീഴാതെ", എന്ന് ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

"എൻ്റെ രാഷ്ട്രീയഗുരുവായ, എന്നെ ഞാനാക്കിയ, ബഹുമാന്യനായ ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിട്ടു പോയപ്പോൾ പോലും ഞാൻ കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്ന ആളാണ്. സമീപകാലത്ത് തന്നെ 30 കൊല്ലമായി കോൺഗ്രസിൽ നിന്നും അകന്നു നിൽക്കുന്ന കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടന ശക്തമാക്കി കോർപ്പറേഷൻ നേടിയെടുത്തത് എൻ്റെ നേതൃത്വത്തിലാണ്. ആ ഞാനാണ് കോൺഗ്രസ് വിട്ടുപോകുമെന്ന് പറയുന്നത്!", വി.എസ്. ശിവകുമാർ കുറിപ്പിൽ വ്യക്തമാക്കി.

SCROLL FOR NEXT