മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു 
KERALA

ഇടുക്കിയിൽ കനത്ത മഴ; മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക.

അതേസമയം തൊടുപുഴയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്. ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലേർട്ട് നില നിൽക്കുകയാണ്. അതേസമയം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

SCROLL FOR NEXT