പ്രതീകാത്മക ചിത്രം Source: Screengrab
KERALA

ഇനി കുടിശികയില്ല; ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

ഈ മാസം 3600 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുക

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കുടിശിക 1600 രൂപയും വർധിപ്പിച്ച തുകയായ 2000വും ഉൾപ്പെടെ 3600 രൂപയാണ് ഈ മാസം ഗുണഭോക്താക്കളിലേക്ക് എത്തുക. ഇതോടെ ഇനി പെൻഷൻ കുടിശിക ഇല്ല. അഞ്ച് ഗഡു കുടിശികയും തീർത്തു. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.

പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ​ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ​ഗഡു കൂടി അനുവദിക്കും.

ക്ഷേമ പെൻഷൻ കുടിശിക ഇല്ലാതായതിൽ അതിയായ ചാരിതാർഥ്യമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. എൽഡിഎഫ് ചെയ്യാൻ കഴിയുന്നത് മാത്രമേ പറയാറുള്ളൂ, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും, ഇത് ഇടതു സർക്കാരിൻ്റെ വാക്കാണെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT