KERALA

രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ചത് 595.68ഗ്രാം സ്വർണാഭരണങ്ങൾ; ബംഗാൾ സ്വദേശി മഞ്ചേശ്വരത്ത് പിടിയിൽ

പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി ആണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

കാസർ​ഗോഡ്: മഞ്ചേശ്വരത്ത് രേഖകളില്ലാത്ത സ്വർണാഭാരണങ്ങളുമായി ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി ആണ് പിടിയിലായത്. രേഖകൾ ഇല്ലാതെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 595.68ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. മംഗലാപുരം ഭാഗത്തു നിന്നും കാസർഗോഡ് ഭാഗത്തേയ്ക്ക് വരികയായിരുന്ന നമ്പർ കർണാടക ആർടിസി ബസിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT