KERALA

പ്രതിപക്ഷത്തെ ആര് നയിക്കും? സംസ്ഥാന കമ്മിറ്റിയിലും തീരുമാനമായേക്കില്ല

തെരഞ്ഞെടുപ്പിലുണ്ടായ പരാജയമാകും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്യുക

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആര് എന്നതിലും തീരുമാനം വൈകിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിലും പ്രതിപക്ഷ നേതൃസ്ഥാനം അജണ്ടയിൽ ഇല്ല. ധൃതിപിടിച്ച് തീരുമാനം വേണ്ട എന്നാണ് സിപിഐഎം നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയമാകും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്യുക. കഴിഞ്ഞ ദിവസമാണ് സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തുടക്കമായത്.

അതേസമയം പ്രതിപക്ഷ നേതാവാകുന്നതില്‍ പിണറായി വിജയന്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെ എന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പിണറായി വിസമ്മതിച്ചാല്‍ കെ.എന്‍. ബാലഗോപാലിനെ പരിഗണിച്ചേക്കും.

നേരത്തെ പിബി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ ചര്‍ച്ചയായിരുന്നില്ല. അത് സംസ്ഥാനത്ത് തന്നെ തീരുമാനിക്കട്ടെ എന്നാണ് പിബിയില്‍ ധാരണയായത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ, എകെജി സെന്ററില്‍ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നിരുന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അതിൽ ഉയര്‍ന്നത്. ഗത്തില്‍ ഇരുവരും മറുപടികള്‍ നല്‍കിയിരുന്നില്ല.

SCROLL FOR NEXT