മാവൂർ ഗ്രാമപഞ്ചായത്ത് 
KERALA

തദ്ദേശ തർക്കം | ഭരണം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ ഇടത്; മാവൂർ പഞ്ചായത്ത് ആർക്ക്?

മാവൂർ ഗ്രാമപഞ്ചായത്തിന്റെ രൂപീകരണം മുതൽ മൂന്ന് പതിറ്റാണ്ടിലധികം ഇടതുപക്ഷമാണ് ഭരണ സമിതിക്ക് നേതൃത്വം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ ഇത്തവണ ഇരു മുന്നണികൾക്കും അഭിമാന പോരാട്ടമാണ്. ഒന്നര പതിറ്റാണ്ടായി ഭരണ സമിതിക്ക് നേതൃത്വം നൽകുന്ന യുഡിഎഫിന് ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. എന്നാൽ ഭരണസമിതിയുടെ കെടുകാര്യസ്ഥത ഉയർത്തിക്കാട്ടി ഭരണം തിരിച്ചു പിടിക്കാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

മാവൂർ ഗ്രാമ പഞ്ചായത്തിന്റെ രൂപീകരണം മുതൽ മൂന്ന് പതിറ്റാണ്ടിലധികം ഇടതുപക്ഷമാണ് ഭരണ സമിതിക്ക് നേതൃത്വം നൽകിയത്. നീണ്ട ഭരണത്തുടർച്ചയ്ക്ക് ശേഷം അപ്രതീക്ഷിത അട്ടിമറിയിലാണ് 2010 ൽ ഇടതുപക്ഷത്തിന് ഭരണം നഷ്ട്ടപ്പെട്ടത്. നിലവിൽ 15 വർഷമായി യുഡിഎഫ് ഭരണത്തിലാണ് മാവൂർ പഞ്ചായത്ത്. യുഡിഎഫിന് പത്തും എൽഡിഎഫിന് ഏഴും ഒരു സ്വതന്ത്ര അംഗവുമാണ് ഭരണ സമിതിയിലുള്ളത്.

ഭരണത്തുടർച്ച തന്നെയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും സുതാര്യമായി ജനങ്ങളെ സമീപിക്കാനുള്ള ആത്മവിശ്വാസം ഉണ്ടെന്നും യുഡിഎഫ് ഉറപ്പിച്ചു പറയുന്നു. എന്നാൽ യുഡിഎഫ് ഭരണ സമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും പഞ്ചായത്തിന്റെ വികസനം മുരടിപ്പിച്ചെന്നാണ് എൽഡിഎഫ് ആരോപണം. ദിശാബോധമില്ലാത്ത ഭരണ നേതൃത്വം പഞ്ചായത്തിൻ്റെ തുടർ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും എൽഡിഎഫ് പറയുന്നു.

മാവൂർ ഗ്രാമ പഞ്ചായത്തിൽ തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഉറപ്പിച്ച് ഭരണം തിരിച്ചു പിടിക്കാനാണ് എൽഡിഎഫിന്റെ ശ്രമം. 10 വർഷമായുളള ഇടതുസർക്കാരിന്റെ നേട്ടങ്ങളും ഇടതുക്യാമ്പിന് ആത്മവിശ്വാസം നൽകുന്നു. എന്നാൽ പഞ്ചായത്തിന്റെ വികസനം തങ്ങൾക്ക് വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

SCROLL FOR NEXT