ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. Source: News Malayalam 24x7
KERALA

കൊല്ലത്ത് ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

SCROLL FOR NEXT