കോട്ടയം: കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കിടങ്ങൂർ സ്വദേശിനിയും ഭാരതീയ വിദ്യാമന്ദിറിലെ മുൻ ഹെഡ്മിസ്ട്രസുമായ ശോഭനാകുമാരിയാണ് ഒക്ടോബർ 30ന് നടന്ന അപകടത്തിൽ മരിച്ചത്.
വീടിന്റെ കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ഭർത്താവ് മുരളീധരൻ പിള്ള ഓടിച്ച കാർ നിയന്ത്രണം വിട്ട് ശോഭനാകുമാരിയെ ഇടിക്കുന്നത്. കാറിന് അടിയിൽ പെട്ട ശോഭനാകുമാരിയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.