ട്രംപ് തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു, ജനം ജയിപ്പിച്ചു: യുഎസ് ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിം സെനറ്റർ അബ്ദുൽ എൽ-സയ്യിദിന് ചരിത്ര വിജയം

ഫിസിഷ്യനും പ്രമുഖ എപ്പിഡെമിയോളജിസ്റ്റുമായ നാൽപ്പത്തൊന്നുകാരനായ എൽ-സയ്യിദിന്റെ വിജയം, യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് പൂർണ്ണ ആധിപത്യം തിരിച്ചുപിടിക്കുന്നതിൽ അതിനിർണ്ണായക ഘടകമായി മാറി.
Historic First: Democrat Abdul El-Sayed Wins Michigan Senate Race, Becomes First Muslim US Senator in History
Historic First: Democrat Abdul El-Sayed Wins Michigan Senate RaceNews Malayalam 24x7
Published on: 
Updated on: 

ഡിട്രോയിറ്റ്: അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിം വ്യക്തിയായി ഡെമോക്രാറ്റിക് നേതാവ് ഡോ. അബ്ദുൽ എൽ-സയ്യിദ് ചരിത്ര വിജയം നേടി . അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയതും നിർണായകവുമായ പോരാട്ടം നടന്ന മിഷിഗൺ സംസ്ഥാനത്ത്, ഡൊണാൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ശക്തനായ പ്രതിനിധിയും മുൻ കോൺഗ്രസ് അംഗവുമായ മൈക്ക് റോജേഴ്സിനെയാണ് എൽ-സയ്യിദ് പരാജയപ്പെടുത്തിയത്.

ഫിസിഷ്യനും പ്രമുഖ എപ്പിഡെമിയോളജിസ്റ്റുമായ നാൽപ്പത്തൊന്നുകാരനായ എൽ-സയ്യിദിന്റെ വിജയം, യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് പൂർണ്ണ ആധിപത്യം തിരിച്ചുപിടിക്കുന്നതിൽ അതിനിർണ്ണായക ഘടകമായി മാറി. പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്വന്തം പാർട്ടിയിലെ ഹേലി സ്റ്റീവൻസ് ഉൾപ്പെടെയുള്ള ചിലർ ഇസ്രായേൽ നയങ്ങളുടെ പേരിൽ എതിർക്കുകയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയും ചെയ്ത കടുത്ത ആഭ്യന്തര ഭിന്നതകളെ അതിജീവിച്ചാണ് പുരോഗമന നിലപാടുകാരനായ എൽ-സയ്യിദ് ഈ വിസ്മയ വിജയം നേടിയെടുത്തത്. നേരത്തെ ട്രംപ് നേരിട്ട് സയ്യിദിനെതിരെ പരാമര്‍ശവുമായി രംഗത്ത് എത്തിയിരുന്നു.

Historic First: Democrat Abdul El-Sayed Wins Michigan Senate Race, Becomes First Muslim US Senator in History
US Midterm Elections 2026| ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം; ട്രംപിന് തിരിച്ചടിയോ?

അറബ്-മുസ്ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മിഷിഗണിലെ ഡിയർബോൺ, വെയ്ൻ കൗണ്ടി മേഖലകളിൽ തൊഴിലാളി യൂണിയനുകളെയും , യുവാക്കളെയും, ന്യൂനപക്ഷങ്ങളെയും ഒന്നിച്ചണിനിരത്താൻ കഴിഞ്ഞതാണ് മുൻ ഡിട്രോയിറ്റ് ഹെൽത്ത് ഡയറക്ടർ കൂടിയായ അബ്ദുൽ എൽ-സയ്യിദിന്റെ വിജയത്തിന് അടിത്തറ പാകിയത്. റോഡ്സ് സ്കോളറും ജനകീയ ആരോഗ്യ പ്രവർത്തകനുമായ അദ്ദേഹം എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ, തൊഴിലാളി ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജനവിധി തേടിയത്.

പ്രസിഡന്റ് ട്രംപിന്റെ വിഭജന രാഷ്ട്രീയത്തിനും തീവ്ര വലതുപക്ഷ നയങ്ങൾക്കും മിഷിഗണിലെ പ്രബുദ്ധരായ വോട്ടർമാർ നൽകിയ ശക്തമായ തിരിച്ചടിയായാണ് ഈ ചരിത്ര വിജയത്തെ അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായം തുറന്നുകൊണ്ട് ഒരു മുസ്ലിം പ്രതിനിധി സെനറ്റിലേക്ക് പ്രവേശിക്കുന്നത് അമേരിക്കയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവായി മാറും.

Historic First: Democrat Abdul El-Sayed Wins Michigan Senate Race, Becomes First Muslim US Senator in History
ട്രംപിന് കനത്ത പ്രഹരം; ഒഹായോ ഗവർണർ പോരാട്ടത്തിൽ ഇന്ത്യന്‍ വംശജൻ വിവേക് രാമസ്വാമിക്ക് അപ്രതീക്ഷിത തോൽവി; രണ്ട് പതിറ്റാണ്ടിന് ശേഷം ഒഹായോ പിടിച്ച് ഡെമോക്രാറ്റുകള്‍