അഖിൽ മാരാർ Source: Social Media
KERALA

കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി അഖിൽ മാരാർ? മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് ഡിസിസി വിലയിരുത്തൽ

പരിചിത മുഖം എന്നത് അഖിലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു...

Author : അഹല്യ മണി

കൊല്ലം: കൊട്ടാരക്കരയിൽ കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർഥി. ചലച്ചിത്രതാരം ഉൾപ്പെടെ മൂന്ന് പേരെ പരിഗണിക്കാൻ കോൺഗ്രസ്. നടനും സംവിധായകനും ബിഗ്ബോസ് വിജയിയുമായ അഖിൽ മാരാരുടെ പേര് പരിഗണനയിലുണ്ട്. പരിചിത മുഖം എന്നത് അഖിലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാൻ ആകുമെന്നാണ് ഡിസിസി വിലയിരുത്തൽ.

ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ, എഴുത്തുകാരൻ ജെ.എസ്. അടൂർ എന്ന ജോൺ സാമുവൽ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് രണ്ട് പേർ. കെപിസിസി പബ്ലിക് പോളിസി അധ്യക്ഷനായ ജെ.എസ്. അടൂരിന്റെ പേര് നിർദേശിച്ചത് മുതിർന്ന നേതാവാണെന്നും റിപ്പോർട്ട്.

SCROLL FOR NEXT