എൽഡിഎഫിൻ്റെ പുതിയ പഞ്ചായത്ത് പ്രസിഡൻ്റായി ജംസീന ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു. 
KERALA

ആനക്കരയിൽ വൻ ട്വിസ്റ്റ്! ലീഗ് പിന്തുണയോടെ കോൺഗ്രസിനെ വീഴ്ത്തി ഇടതുപക്ഷം പഞ്ചായത്തിൽ ഭരണം പിടിച്ചു

തൊഴിൽ നിയമനവുമായി ബന്ധപ്പട്ടായിരുന്നു കോൺഗ്രസ്-ലീഗ് തർക്കം ഉടലെടുത്തത്. പിന്നീട് പ്രശ്നം മൂർച്ഛിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ആനക്കര പഞ്ചായത്തിൽ ലീഗ് പിന്തുണയോടെ കോൺഗ്രസിനെ വീഴ്ത്തി സിപിഐഎം ഭരണത്തിലേക്ക്. വോട്ടെടുപ്പിൽ നിന്ന് മുസ്‌ലിം ലീഗ് വിട്ടുനിന്നതോടെ കോൺഗ്രസിന് ഭരണം നഷ്ടമാവുകയായിരുന്നു. എൽഡിഎഫിൻ്റെ പുതിയ പഞ്ചായത്ത് പ്രസിഡൻ്റായി ജംസീന ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു.

ഇതിന് മുമ്പ് അവിശ്വാസ വോട്ടെടുപ്പ് നടന്നപ്പോൾ മൂന്ന് ലീഗ് അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. ഇന്ന് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ലീഗ് അംഗങ്ങൾ വിട്ടുനിന്നു. അങ്ങനെയാണ് എൽഡിഎഫിന് ഭരണം കിട്ടിയത്. തൊഴിൽ നിയമനവുമായി ബന്ധപ്പട്ടായിരുന്നു കോൺഗ്രസ്-ലീഗ് തർക്കം ഉടലെടുത്തത്. പിന്നീട് പ്രശ്നം മൂർച്ഛിക്കുകയായിരുന്നു.

SCROLL FOR NEXT