കോഴിക്കോട്: ഫറോക്കിൽ ജീവനാംശം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭർതൃവീട്ടിൽ സമരം ചെയ്ത് യുവതിയും മകനും. ജീവനാംശം ചോദിച്ചെത്തിയപ്പോൾ ഭർതൃവീട്ടുകാർ വീട് പൂട്ടി പോയെന്നാണ് പരാതി. ഭർതൃ വീടിന്റെ വരാന്തയിൽ താമസം തുടങ്ങിയിരിക്കുകയാണ് ചേളാരി സ്വദേശിനി ഹസീനയും മകനും.
കഴിഞ്ഞ മൂന്ന് ദിവസമായി ഹസീനയും മകനും വീട്ടു വരാന്തയിലാണ് അന്തിയുറങ്ങുന്നത്. ഫറോക്ക് സ്വദേശി മുഹമ്മദ് ഫാസിലിനെതിരെയാണ് പരാതി. യുവതിയിൽ നിന്ന് 40 പവൻ സ്വർണം ഭർത്താവായ ഫാസിൽ കൈക്കിലാക്കിയിരുന്നു. യുവതിയെ സൗന്ദര്യത്തിൻ്റെ പേരിലും വിദ്യാഭ്യാസത്തിൻ്റെ പേരിലും ഭർത്താവിൻ്റെ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും പരാതിയിൽ പറയുന്നു.