ചെരുപ്പ് തിരികെ ചോദിച്ചതിൽ പ്രകോപനം; കൂടരഞ്ഞിയിൽ ആദിവാസിയായ ഏഴാം ക്ലാസുകാരനെ പ്ലസ്‌ടു വിദ്യാർഥി മർദിച്ചതായി പരാതി

ഏഴാം ക്ലാസുകാരൻ്റെ സഹോദരന്റെ കൂട്ടുകാരനാണ് മർദനത്തിന് പിന്നിൽ
മർദനമേറ്റ കുട്ടി
മർദനമേറ്റ കുട്ടിSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: കൂടരഞ്ഞിയിൽ ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാർഥിയെ പ്ലസ്‌ടു വിദ്യാർഥി വീട്ടിൽ കയറി മർദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർഥിയുടെ ചെരുപ്പ് പ്ലസ് ടു വിദ്യാർഥി ധരിച്ചിരുന്നു. ഇത് തിരിച്ചു ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

മർദനമേറ്റ കുട്ടി
ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. വിദ്യാർഥിയുടെ സഹോദരന്റെ കൂട്ടുകാരനാണ് മർദനത്തിന് പിന്നിൽ. വീട്ടിലെത്തിയ പ്ലസ്‌ടു വിദ്യാർഥി ഏഴാം ക്ലാസുകാരൻ്റെ ചെരുപ്പ് ധരിച്ചു. വീടിന് പുറത്തിറങ്ങാനായി ഏഴാം ക്ലാസുകാരൻ ഇത് തിരിച്ചുചോദിച്ചു. പിന്നാലെയാണ് ആക്രമണമുണ്ടായത്.

മർദനമേറ്റ കുട്ടി
ഓഫീസ് മുറി വിവാദം; ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നു, നടക്കുന്നത് വ്യക്തിഹത്യയെന്ന് വി.കെ. പ്രശാന്ത് എംഎൽഎ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com