മെറീന Source: News Malayalam 24x7
KERALA

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനാണ് മെറീന ജോലി സ്ഥലത്ത് നിന്നെത്തിയത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.

ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഭർത്താവുമായി സഞ്ചരിച്ച ഇരുചക്ര വാഹനം ബസിൽ ഇടിക്കുകയായിരുന്നു. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനാണ് മെറീന ജോലി സ്ഥലത്ത് നിന്നെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT