കണ്ണൂർ: സുരക്ഷിത യാത്രക്ക് നന്ദി അറിയിച്ച് കേരള റെയിൽവേ പോലീസിന് കത്തും മിഠായിയും നൽകി യാത്രക്കാരി. കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് യാത്രക്കാരി സർപ്രൈസ് ഗിഫ്റ്റ് കൊണ്ടുവെച്ചത്.
ട്രെയിനിൽ നിന്ന് ഇറങ്ങി സമ്മാനം റെയിൽവേ പൊലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ച് അതേ ട്രെയിനിൽ തന്നെ യാത്രക്കാരി കയറി പോയി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവിച്ചതെന്താണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയത്.