അപകടത്തിൻ്റെ ദൃശ്യങ്ങൾ News Malayalam
KERALA

ബസ് കാത്തുനിൽക്കവെ തലയിൽ ഇഷ്ടിക വീണു; കൊച്ചി മാണി ബസാറിൽ യുവതിക്ക് ദാരുണാന്ത്യം

കടയിലെ ഷീറ്റ് പറന്നു പോകാതിരിക്കാൻ ജോലിക്കാർ വെച്ച ഇഷ്ടികയാണ് കാറ്റത്ത് പറന്നുവീണത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി മാണി ബസാറിൽ സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. മുത്തക്കുന്നം സ്വദേശി ആര്യ അശോകൻ(33) ആണ് മരിച്ചത്. ബസ് കാത്ത് നിന്ന യുവതിയുടെ തലയിലേക്ക് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് സിമന്റ് ഇഷ്ടിക വീഴുകയായിരുന്നു. കടയിലെ ഷീറ്റ് പറന്നു പോകാതിരിക്കാൻ ജോലിക്കാർ വെച്ച ഇഷ്ടികയാണ് കാറ്റത്ത് പറന്നുവീണത്.

ആര്യ അശോകനും മകളും ബസ് കാത്ത് നിൽക്കവെയാണ് അപകടം സംഭവിക്കുന്നത്. ടോമി പുളിക്കൽ എന്നയാളുടെ കെട്ടിടത്തിൽ നിന്നാണ് ഇഷ്ടിക തലയിലേക്ക് വീണത്. ഷീറ്റ് പറന്നു പോകാതിരിക്കാനായി ജോലിക്കാർ വെച്ച ഇഷ്ടിക കാറ്റത്ത് പറന്ന് വീഴുകയായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ കെട്ടിട ഉടമകൾ നിരസിച്ചുവെന്ന് ആര്യയുടെ ഭർത്താവ് ആരോപിക്കുന്നു. പണിക്കാരുടെ അശ്രദ്ധയാണെന്നാണ് ഉടമകളുടെ വിശദീകരണം.

അപകടത്തിൽ ആര്യക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റിരിന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ആര്യയെ രക്ഷിക്കാനായില്ല.

SCROLL FOR NEXT