Source: Files
KERALA

"വകുപ്പുകളൊന്നും മോഹിപ്പിക്കുന്നില്ല, ഒപ്പമുള്ളവർക്ക് സ്ഥാനമുറപ്പിക്കാതെ മന്ത്രിസഭയിലേക്കില്ല"; ഹൈക്കമാന്‍ഡിനോട് നയം വ്യക്തമാക്കി ചെന്നിത്തല

മന്ത്രിയാകുക തനിക്ക് പുതുമയല്ല, ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ തന്നെ മോഹിപ്പിക്കുന്നില്ലെന്നും ചെന്നിത്തല...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിൽ നിന്ന് തഴയപ്പെട്ടതോടെ ഹൈക്കമാന്‍ഡിനോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല. ഒപ്പമുള്ളവർക്ക് സ്ഥാനങ്ങൾ ഉറപ്പാക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. മന്ത്രിയാകുക എന്നത് തനിക്ക് പുതുമയല്ല. ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ തന്നെ മോഹിപ്പിക്കുന്നില്ല. പക്ഷേ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന വേണം. സ്വന്തം കാര്യം നോക്കി പോയി എന്ന പഴി കേള്‍ക്കാനാകില്ലെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു.

ആഭ്യന്തരവകുപ്പാണ് രമേശ് ചെന്നിത്തല ആവർത്തിച്ച് ആവശ്യപ്പെടുന്നതെങ്കിലും ധനവകുപ്പ് നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇന്ന് രാത്രി കെ.സി. വേണുഗോപാലുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കെ.സി. വേണുഗോപാൽ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നെ പിച്ചി ചീന്തി മതിയായില്ലെ, ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്ന് കെ.സി. ചോദിച്ചു. കെ.സി പക്ഷമൊന്നുമില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസമൊക്കെയുണ്ടാകും. മികച്ച മന്ത്രിമാർ അധികാരമേൽക്കും. ചർച്ചകൾ തുടരുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഹൈക്കമാൻഡ് തീരുമാനം അംഗീരിക്കുന്ന നേതാക്കളാണ് കേരളത്തിലുള്ളതെന്നും കെ.സി. പറഞ്ഞു.

SCROLL FOR NEXT