KERALA

കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ തയ്യാറല്ല; കരിദിനം ആചരിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പ്രതിഷേധിച്ച് വ്യാപാരികള്‍

ന്യൂ മാര്‍ക്കറ്റിലേക്ക് മാറാന്‍ തയ്യാറല്ലെന്നും ന്യൂ മാര്‍ക്കറ്റ് ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നതെന്നു പ്രതിഷേധിക്കുന്ന വ്യാപാരികള്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ മാര്‍ക്കറ്റില്‍ പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍. പുതിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കുന്നതിടെയാണ് വ്യാപാരികളും തൊഴിലാളികളും പാളയത്ത് പ്രതിഷേധിക്കുന്നത്. കരിദിനം ആചരിച്ചാണ് വ്യാപാരികളുടെ പ്രതിഷേധം.

ന്യൂ മാര്‍ക്കറ്റിലേക്ക് മാറാന്‍ തയ്യാറല്ലെന്നും ന്യൂ മാര്‍ക്കറ്റ് ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നതെന്നു പ്രതിഷേധിക്കുന്ന വ്യാപാരികള്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരികള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു.

അതേസമയം മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വികസനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരല്ല. പ്രശ്‌നങ്ങള്‍ വ്യാപരികളുമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികളുമായി ആലോചനകള്‍ നടത്താതെയാണ് പുതിയ മാറ്റങ്ങള്‍. കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി പോവുന്നത് ശരിയല്ല എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ പറഞ്ഞു.

SCROLL FOR NEXT