
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യനെ വിട്ടയച്ചു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്. വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.
അതേസമയം തനിക്ക് സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും പാളികള്‍ കൈപ്പറ്റിയത് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിനാലാണെന്നും അനന്ത സുബ്രഹ്‌മണ്യം പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അനന്ത സുബ്രഹ്‌മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികള്‍ കൊണ്ടു പോയത് അനന്ത സുബ്രഹ്‌മണ്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്‌മണ്യം പിന്നീട് ഈ കാര്‍ഡുകള്‍ നാഗേഷിന് കൈമാറുകയും ചെയ്തു.