KERALA

"ഭക്ഷണത്തിലെ പുഴു, ഗൂഢാലോചന"; അന്വേഷണം വേണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി അധ്യാപകനാണെന്നും, ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും ഷംസുദ്ദീൻ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കായികമേളയിലെ ഭക്ഷണത്തിൽ പുഴു ഉണ്ടായെന്ന ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. ഭക്ഷണത്തിൽ പുഴു ഉണ്ടെന്ന പ്രചാരണം ആദ്യം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഒരു അധ്യാപകനാണ്. ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും ഷംസുദ്ദീൻ അറിയിച്ചു.

രാഷ്‌ട്രീയ വിരോധം വച്ച് നീചമായ പ്രവൃത്തിയാണ് അധ്യാപകൻ നടത്തിയത്. പ്രഭാതഭക്ഷണത്തിലും ഉച്ചയ്ക്ക് വിളമ്പിയ സാമ്പാറിലും പുഴു ഉണ്ടെന്നായിരുന്നു പ്രചാരണം. വെന്ത ഭക്ഷണത്തിൽ എവിടെ നിന്നാണ് ജീവനുള്ള പുഴു വരികയെന്നും, എന്തിന് വേണ്ടിയാണ് ഈ നാടകമെന്നും മന്ത്രി ചോദിച്ചു.

SCROLL FOR NEXT