പ്രതീകാത്മക ചിത്രം Source: Meta AI
KERALA

കാലവർഷം ശക്തിപ്രാപിക്കുന്നു; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജൂൺ 12ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ:

10/06/2025- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് (യെല്ലോ അലേർട്ട്)

11/06/2025- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് (യെല്ലോ അലേർട്ട്)

12/06/2025- കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്) കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് (യെല്ലോ അലേർട്ട്)

13/06/2025- കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് (ഓറഞ്ച് അലേർട്ട്) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം (യെല്ലോ അലേർട്ട്)

14/06/2025- കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം (ഓറഞ്ച് അലേർട്ട്) കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം (യെല്ലോ അലേർട്ട്)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും, 12, 13 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, 14ന് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.

SCROLL FOR NEXT