KERALA

എഐഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി, യോഗേഷ് ഗുപ്തയ്ക്ക് റോഡ് സേഫ്റ്റി കമ്മീഷണറായി നിയമനം; ഡിജിപി നിതിന്‍ അഗര്‍വാള്‍ പുതിയ അഗ്നിരക്ഷാ മേധാവിയാകും

വി.ജി. വിനോദ് കുമാറിനെ കമ്യൂണിക്കേഷന്‍ എസ് പിയായും എസ് സുജിത് ദാസിനെ എഐജിയായും നിയമിച്ചു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഗ്നിരക്ഷാ മേധാവി യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. ഡിജിപി നിതിന്‍ അഗര്‍വാളിനെ പുതിയ അഗ്നിരക്ഷാ മേധാവിയായും നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഐജിയായി കെഎസ് ഗോപകുമാറിനെ നിയമിച്ചു.

വി.ജി. വിനോദ് കുമാറിനെ കമ്യൂണിക്കേഷന്‍ എസ് പിയായും എസ് സുജിത് ദാസിനെ എഐജിയായും നിയമിച്ചു. നകുല്‍ ദേശ്മുഖിനെ തൃശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര്‍. ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.

നേരത്തെ വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണമായിരുന്നു മാറ്റിയതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും കുറച്ചു കൂടി അപ്രധാനമായ പോസ്റ്റിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. അതേസമയം റോഡ് സേഫ്റ്റി കമ്മീഷണറായിരുന്ന നിതിന്‍ അഗര്‍വാളിനെ അഗ്നിരക്ഷാ മേധാവിയാക്കി നിയമിച്ചിരിക്കുകയാണ്. എസ്. സുജിത് ദാസിനെ എഐജി (പ്രൊക്യുര്‍മെന്റ്) ആയാണ് നിയമിച്ചിരിക്കുന്നത്.

SCROLL FOR NEXT