CRIME
അട്ടപ്പാടിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
അഗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
പാലക്കാട്: അട്ടപ്പാടിയില്‍ 16 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഗളി നെല്ലിപ്പതിയിലെ മഹേഷിന്റെ മകള്‍ അരുന്ധതിയാണ് മരിച്ചത്. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.
വൈകീട്ട് ഏഴുമണിയോടെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.