KERALA

കോട്ടയത്ത് ഗ്യാസ് സിലിണ്ടറിന് തീ കൊളുത്തി യുവാവിൻ്റെ പരാക്രമം; ഫയർ ഫോഴ്സ് എത്തി തീയണച്ചു

കടപ്ലാമറ്റം സ്വദേശിയാണ് പരാക്രമത്തിന് പിന്നിലെന്ന് പൊലീസ്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ഗ്യാസ് സിലിണ്ടറിന് തീ കൊളുത്തി യുവാവിൻ്റെ പരാക്രമം. നിർത്തിയിട്ടിരുന്ന ലോറിയിലെ ഗ്യാസ് സിലിണ്ടറിനാണ് തീകൊളുത്തിയത്. കടപ്ലാമറ്റം സ്വദേശിയാണ് പരാക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അധികൃതർ വ്യക്തമാക്കി. ഫയർ ഫോഴ്സ് എത്തിയാണ് സ്ഥലത്തെ തീയണച്ചത്.

SCROLL FOR NEXT