അമിത വേഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം 
KERALA

അമിത വേഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് കോവൂരിൽ

കണ്ണൂർ കല്യാശ്ശേരി സ്വദേശി സംജാദ് ആണ് അപകടത്തിൽ മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോവൂർ വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ കല്യാശേരി സ്വദേശി സംജാദാണ് മരിച്ചത്.

പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.അമിത വേഗതയിലെത്തിയ ബൈക്കുകൾ നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന അമൻദാസ് ,റിഹാൻ എന്നിവർക്കാണ് പരിക്കേറ്റത്.

SCROLL FOR NEXT