KERALA

ഭാര്യയോട് വൈരാഗ്യം, നഗ്നചിത്രം വാട്സ്​ആപ്പ് ഡിപി ആക്കി; ഭർത്താവ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിൽ

കളമശേരി സ്വദേശി ഷാരൂഖ് ആണ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഭാര്യയുടെ നഗ്നചിത്രം വാട്സ്​ആപ്പിൽ പ്രൊഫൈൽ പിക്ച്ചറായി ഇട്ട യുവാവ് അറസ്റ്റിലായി. കളമശേരി സ്വദേശി ഷാരൂഖ് ആണ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിലായത്. ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

2024 ഫെബ്രുവരി 16നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അതിനിടെ രാത്രിയിൽ ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാൾ മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

ശേഷം ദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും ഇത് തന്റെ വാട്സ്​ആപ്പിൽ പ്രൊഫൈൽ പിക്ചർ ആയി ഇടുകയുമായിരുന്നു.

SCROLL FOR NEXT