KERALA

"ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയിൽ അധികാരികളെ അറിയിക്കണമായിരുന്നു"; ശബരിമല സ്വർണപ്പാളി വിവാദത്തിൽ ജയറാമിനെതിരെ യൂത്ത് കോൺഗ്രസ്

ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശരണം വിളിച്ച് തേങ്ങയുടച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശരണം വിളിച്ച് തേങ്ങയുടച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.

ശബരിമല വിഷയത്തിൽ ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങൾ കാണാൻ കഴിയുന്നതെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീർ ചോദിച്ചു. എത്ര നിഷ്കളങ്കമായ ഭക്തിയുടെ പേരിലാണെങ്കിലും ജയറാമിന്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും നേമം ഷജീർ പറഞ്ഞു.

ശബരിമലയിലെ സ്വർണക്കവാടം വീട്ടിലെത്തിയപ്പോൾ എന്തുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവരെ ജയറാം അറിയിച്ചില്ല. ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്നുള്ള നിലയിൽ അധികാരികളെ അറിയിക്കണമായിരുന്നുവെന്നും പ്രതിഷേധ മാർച്ചിൽ നേമം ഷജീർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT