നിലവിളക്ക് വിവാദത്തിൽ ഫാത്തിമ തഹ്‌ലിയയെ പിന്തുണച്ച് ആബിദ് അലി Source: Files
KERALA

"മതാധിഷ്ഠിത കണ്ണാടിയിലൂടെ വിഷയത്തെ നോക്കരുത്"; നിലവിളക്ക് വിവാദത്തിൽ ഫാത്തിമ തഹ്‌ലിയയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ജനപ്രതിനിധിക്ക് മതത്തിൻ്റെ പേരിൽ ചില സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആകില്ലെന്നും ആബിദ് അലി...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: നിലവിളക്ക് വിവാദത്തിൽ ഫാത്തിമ തഹ്‌ലിയയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദലി. മതാധിഷ്ഠിതമായ കണ്ണാടിയിലൂടെ വിഷയത്തെ നോക്കരുതെന്ന് ആബിദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനപ്രതിനിധിക്ക് മതത്തിൻ്റെ പേരിൽ ചില സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആകില്ലെന്നും ആബിദ് അലിയുടെ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

" നിലവിളക്ക് വിഷയത്തിൽ "

നാനാജാതി മതസ്ഥരുടെയും വിശ്വാസങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക്, പ്രത്യേകിച്ച് എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധിക്ക് താൻ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവളാണെന്ന കാരണത്താൽ ചില സാഹചര്യങ്ങളിൽ നിന്നും വിട്ട് നിൽക്കാനാകില്ല.

പൊതുസമൂഹത്തിന്റെ ഐക്യത്തിനും സഹവർത്തിത്വത്തിനും വേണ്ടി നിലകൊള്ളേണ്ട ഒരു ജനപ്രതിനിധി ചില സാമൂഹിക ആചാരങ്ങളിൽ പങ്കാളിയാകുന്നത് വിശ്വാസത്യാഗമായല്ല മറിച്ച് പരസ്പര ബഹുമാനത്തിന്റെ പ്രകടനമായി വേണം കണക്കാക്കാൻ.

മതാധിഷ്ടിതമായ കണ്ണാടിയിലൂടെ നോക്കി കാണുന്നതിലുപരി,സാമൂഹിക കാഴ്ചപ്പാടിൽ കൂടുതൽ വിശാലമായി കാണേണ്ട ഒരു വിഷയമാണിത്.

SCROLL FOR NEXT