കോഴിക്കോട്: പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‍ലിയ നിലവിളക്ക് കത്തിച്ചതുമായി ബന്ധപ്പെട്ടെ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്ന് ആഹ്വാനം. ഫാത്തിമ തഹ്‍ലിയ നിലവിളക്ക് കൊളുത്തിയതും എൻ. ഷംസുദ്ദീൻ നിലവിളക്ക് നിലവിളക്ക് കൊളുത്താതെ മാറി നിന്നതും ചർച്ചയായ സാഹചര്യത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയത്. മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചർച്ചയായത്.
നിലവിളക്ക് കത്തിക്കൽ ഒരു മത ആചാരവുമായി ബന്ധപ്പെട്ടതാണ്. മത വിശ്വാസികൾ ഇതര മത ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കണം. മതവുമായി ബന്ധിക്കാതെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്നും മുശാവറ വ്യക്തമാക്കി. ഫാത്തിമ തഹ്‍ലിയയയുടെ പേരെടുത്തു പറയാതെയാണ് സമസ്തയുടെ പ്രതികരണമെങ്കിലും സമീപദിവസങ്ങളിൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നാണ് വിശദീകരണം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
പേരാമ്പ്രയിൽ ഒരു സ്വകാര്യ ചടങ്ങാണ് ഫാത്തിമ തഹിലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. ഇതാണ് വിവാദത്തിന് വഴിവച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ സമസ്തയുടെ പ്രതികരണം.