സജിയുടെ മൃതദേഹം Source: News Malayalam 24x7
KERALA

കായംകുളത്ത് മോഷണം ആരോപിച്ച് 49കാരനെ തല്ലിക്കൊന്നു; മരിച്ചത് കന്യാകുമാരി സ്വദേശി സജി

ചെവിയുടെ പുറകിൽ ഏറ്റ ഇടിയുടെ ആഘാതത്തിൽ ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് യുവാവ്‌ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടു. കന്യാകുമാരി സ്വദേശി സജിയെയാണ് അയൽവാസിയും സംഘവും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയത്. മാല മോഷണം ആരോപിച്ച് ആയിരുന്നു മർദനം. സംഭവത്തിൽ അയൽവാസിയായ വിഷ്ണു ഇയാളുടെ ഭാര്യ, അമ്മ എന്നിവരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് സജിയെന്ന ഷിബു ക്രൂര മർദ്ദനത്തിന് ഇരയായത്. സജിയുടെ അയൽവാസിയായ വിഷ്ണുവിന്റെ രണ്ട് വയസുള്ള മകന്റെ കൈ ചെയിൻ മോഷണം പോയത് സംബന്ധിച്ച തർക്കമാണ് സംഭവങ്ങളുടെ തുടക്കം. സജി മാല കുഞ്ഞിന്റെ കൈയിൽ നിന്ന് മോഷ്ടിച്ചു പണയം വെച്ചു എന്നാണ് ആരോപണം. ഇരുവരും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. വിഷ്ണു അടങ്ങുന്ന ഏഴ് അംഗ സംഘമാണ് സജിയെ മർദിച്ചത്.

കുഴഞ്ഞു വീണ സജിയെ പ്രാഥമിക ചികിത്സ നൽകി നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെവിയുടെ പുറകിൽ ഏറ്റ ഇടിയുടെ ആഘാതത്തിൽ ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ബോക്‌സർ പഞ്ചെന്ന് വിശേഷിപ്പിക്കാവുന്ന മർദന പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

SCROLL FOR NEXT