അറസ്റ്റിലായ പ്രതികൾ Source: News Malayalam 24x7
KERALA

കണ്ണൂർ വളപട്ടണത്ത് പൊലീസുകാരനെ കാറിടിച്ച് പരിക്കേൽപ്പിച്ച് യുവാക്കൾ; അതിക്രമം അമിതവേഗതയിൽ ഓടിച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ

ഫായിസ് അബ്ദുൾ ഗഫൂർ വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാതെയാണെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വളപട്ടണത്ത് പൊലീസുകാരനെ കാറിടിച്ച് പരിക്കേൽപ്പിച്ച് യുവാക്കൾ. അമിതവേഗതയിൽ അപകടകരമായി ഓടിച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു അതിക്രമം. എസ്ഐ വിപിൻ ടി.എം. ആണ് ആക്രമത്തിന് ഇരയായത്. വാഹനം ഓടിച്ച ഫായിസ് അബ്ദുൾ ഗഫൂർ, കൂടെ ഉണ്ടായിരുന്ന നിയാസ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

അമിതവേഗതയിൽ അപകടകരമായി വരികയായിരുന്ന കാർ നിർത്താൻ എസ്ഐ വിപിൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രതികൾ കാർ നിർത്തിയില്ലെന്ന് മാത്രമല്ല, പൊലീസുകരാനെ ഇടിച്ചിടുകയും ചെയ്തു. ഇടിച്ചതിന് പിന്നാലെ എസ്ഐ വിപിൻ ബോണറ്റിലേക്ക് വീണെങ്കിലും, പൊലീസുകാരനുമായി കാർ വീണ്ടും മുന്നോട്ട് നീങ്ങി. ഫായിസ് അബ്ദുൾ ഗഫൂർ വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാതെയാണെന്നാണ് വിവരം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT