KERALA

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി മുഴക്കി യുവാക്കൾ ഭീഷണി

സംഘം ചേർന്ന് അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിക്കുകയും സ്ത്രിയുടെ ദേഹത്ത് വാഹനം തട്ടുകയും ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ കടയിലെത്തി യുവാക്കളുടെ ഭീഷണി. സംഘം ചേർന്ന് അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിക്കുകയും സ്ത്രിയുടെ ദേഹത്ത് വാഹനം തട്ടുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് കടയിലെത്തി യുവാക്കൾ ഭീഷണി മുഴക്കിയത്.

ഇന്നലെ രാത്രിയോടെ തത്തപ്പിള്ളിയിലായിരുന്നു സംഭവമുണ്ടായത്. ഉച്ച മുതൽ റോഡിലൂടെ യുവാക്കൾ സംഘം ചേർന്ന് പല തവണയായി ഇരുവശങ്ങളിലേക്കും അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ചിരുന്നു. പിന്നാലെ സമീപത്ത് കട നടത്തുന്നയാളുടെ മകൻ ഇവരെ ചോദ്യം ചെയ്തു. തിരിച്ച് പോയ മുവർ സംഘം ഇന്നലെ രാത്രിയോടെ വീണ്ടും കടയിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ വടക്കൻ പറവൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയട്ടുണ്ട്.

SCROLL FOR NEXT