സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെതിരെയാണ് പരിഹാസവുമായി രംഗത്തെത്തിയത്. വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ എന്നാണ് യൂഹാനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുന്നത്,' എന്ന് യൂഹാനോന്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതായുള്ള വിവരം പുറത്തുവന്നത്.
നേരത്തെ പ്രതിപക്ഷത്ത് നിന്നും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിലേക്ക് പോയി. വീണ ജോര്‍ജിന്റെ രാജി എഴുതി വാങ്ങിയിട്ടേ മുഖ്യമന്ത്രി പോകാന്‍ പാടുള്ളായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കേരളത്തില്‍ ഗുരുതരമായ ഒരു സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാമര്‍ശം.